ബെയ്‌റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവും സായുധസംഘത്തിന്റെ പ്രധാനിയുമായ മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മധ്യ ബയ്‌റുത്തില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. അഫീഫിന്റെ മരണത്തില്‍ ഹിസ്ബുള്ള മീഡിയ ഓഫീസ് അനുശോചനം രേഖപ്പെടുത്തി.
വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു.
ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഇതിനിടെ ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കരയുദ്ധം നടത്തുന്ന ഇസ്രയേല്‍ സൈന്യം ഇത്ര വലിയ പോരാട്ടം നടത്തുന്നത് ആദ്യമാണ്.
Comments
No comments yet. Be the first to comment!
Leave a Comment